Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hormuz Strait

അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ വി​ടി​ല്ല; ഹോ​ർ​മു​സി​ൽ പി​ടി​മു​റു​ക്കി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ക​പ്പ​ലു​ക​ൾ ക‌​ട​ത്തി​വി​ടി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ. ഒ​മാ​നു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും അ​മേ​രി​ക്ക വാ​ക്കു​പാ​ലി​ച്ചാ​ൽ ഹോ​ർ​മു​സ് തു​റ​ക്കു​മെ​ന്നും പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ക​ട​ലി​ടു​ക്കി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഇ​റാ​നാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണ്. ഇ​റാ​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ​യോ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യോ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധ​ത്തെ ഒ​ന്നി​ച്ച് നേ​രി​ട​ണ​മെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്തബ ഖ​മ​ന​യ് ആ​ഹ്വാ​നം ചെ​യ്തു. അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​വും യു​ദ്ധ​വും നേ​രി​ടാ​ൻ രാ​ജ്യം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ എം.​ബി.​ഗാ​ലി​ബാ​ഫും അറിയിച്ചു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ബ​ദ​ൽ പാ​ത​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ

ടെ​ഹ്റ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് ബ​ദ​ൽ പാ​ത പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ക​ട​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം.

"ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ക​ട​ൽ മൈ​നു​ക​ളു​മാ​യു​ള്ള കൂ​ട്ടി​യി​ടി​യി​ൽ നി​ന്നും ഒ​ഴി​വാ​കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു'. -ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ​ല​പാ​ത​യു​ടെ പ്ര​ധാ​ന മേ​ഖ​ല​യി​ലാ​ണ് മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്.

International

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ശ​ത്രു​ക്ക​ൾ​ക്ക് മു​ന്നി​ൽ മാ​ത്ര​മേ അ​ട​ച്ചി​ടു​ക​യു​ള്ളു: ഇ​റാ​ൻ

ടെ​ഹ്റ​ൻ: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ശ​ത്രു​ക്ക​ൾ​ക്ക് മു​ന്നി​ൽ​മാ​ത്ര​മേ അ​ട​ച്ചി​ടു​ക​യു​ള്ളു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി.

"ഞ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടി​ൽ, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടി​ല്ല, അ​ത് ശ​ത്രു​ക്ക​ൾ​ക്ക് മു​ന്നി​ൽ മാ​ത്ര​മേ അ​ട​ച്ചി​ട്ടു​ള്ളൂ. ന​മ്മു​ടെ ശ​ത്രു​ക്ക​ളു​ടെ​യും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണ​വു​മി​ല്ല'- അ​ര​ഗ്ചി സ്റ്റേ​റ്റ് ടി​വി​യി​ൽ പ​റ​ഞ്ഞു.

സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് ഇ​റാ​ന്‍റെ സാ​യു​ധ സേ​ന ഇ​തി​ന​കം ത​ന്നെ സു​ര​ക്ഷി​ത​മാ​യ വ​ഴി​യൊ​രു​ക്കി​യെ​ന്നും എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ശത്രുക്കൾക്കൊഴികെ എല്ലാവർക്കും വേണ്ടി ഹോർമുസ് തുറന്നു കിടക്കുന്നു: ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ ഇറാന് 48 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി ഇറാൻ.

ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് യുഎന്നിന്‍റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്‍റെ (ഐഎംഒ) ഇറാൻ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാൽ കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറേനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും ഐഎംഒയോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയാറാണെന്നും മൗസവി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

National

ഇന്ത്യക്കാരൻ ഹോർമുസിനു സമീപം മരിച്ചു

റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ റാ​​ഞ്ചി സ്വ​​ദേ​​ശി​​യാ​​യ മ​​ർ​​ച്ച​​ന്‍റ് നേ​​വി ക്യാ​​പ്റ്റ​​ൻ ഹോ​​ർ​​മു​​സ് ക‌​​ട​​ലി​​ടു​​ക്കി​​നു സ​​മീ​​പം ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ചു.

ക്യാ​​പ്റ്റ​​ൻ രാ​​കേ​​ഷ് ര​​ഞ്ജ​​ൻ (43) ആ​​ണ് മാ​​ർ​​ച്ച് 18നു ​​ര​​ണ്ടി​​നു മ​​രി​​ച്ച​​ത്. സ്വ​​കാ​​ര്യ ക​​ന്പ​​നി ക​​പ്പ​​ലാ​​യ എ​​എ​​സ്പി ആ​​വ​​ണ-​​ആ​​ർ​​പി​​എ​​സ്എ​​ൽ-​​എം​​യു​​എം-172 ൽ ​​ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നാ​​ണ് ര​​ഞ്ജ​​ൻ ചേ​​ർ​​ന്ന​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം​​ മൂ​​ലം ഫെ​​ബ്രു​​വ​​രി 28 മു​​ത​​ൽ ക​​പ്പ​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ൽ കു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​കേ​​ഷ് ര​​ഞ്ജ​​ന്‍റെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ സ​​ഹാ​​യം ചെ​​യ്യ​​ണ​​മെ​​ന്ന് ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​നോ​​ട് കു​​ടും​​ബം അ​​ഭ്യ​​ർ​​ഥി​​ച്ചു.

National

ഹോർമുസ് പ്രതിസന്ധി: ഇറാനുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കാൻ കൂടുതൽ എണ്ണ ടാങ്കറുകൾക്ക് ഇറാൻ അനുവാദം നല്കാത്ത സാഹചര്യത്തിൽ ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

കഴിഞ്ഞ ദിവസം ഹോർമുസ് കടന്ന രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കര്‍ മുംബൈയിലെത്തിയിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതിനു പിന്നാലെ സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11-ന് 'ഷെൻലോംഗ് സൂയസ്‌മാക്‌സ്' എന്ന കപ്പൽ മുംബൈയിലെത്തിയിരുന്നു.

International

ഹോ​ർ​മു​സ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ട്രം​പ്; ഒ​രു തു​ള്ളി എ​ണ്ണ പോ​ലും കൊ​ണ്ടു​പോ​കി​ല്ലെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്‌​ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ ചൊ​ല്ലി അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വാ​ക്പോ​ര് മു​റു​കു​ന്നു. എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ക​യോ യു​എ​സി​നും ഇ​സ്ര​യേ​ലി​നു​മെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ തു​ട​രു​ക​യോ ചെ​യ്‌​താ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഡോ​ണാ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ രം​ഗ​ത്തെ​ത്തി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഒ​രു തു​ള്ളി എ​ണ്ണ പോ​ലും ക​യ​റ്റു​മ​തി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ലെ ആ​കെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് വ​ഴി​യാ​ണ്. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ നി​ല​വി​ൽ ഈ ​വ​ഴി​യു​ള്ള ച​ര​ക്കു​ക​പ്പ​ൽ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന ഭീ​തി​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്‌​ച ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലെ​ത്തി. ഇ​ത് ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

National

റഷ്യൻ എണ്ണ വാങ്ങാൻ അനുമതി വേണ്ട: കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ ഒ​​​രി​​​ക്ക​​​ലും ഒ​​​രു രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. ഈ ​​​മാ​​​സം പോ​​​ലും ഇ​​​ന്ത്യ റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും റ​​​ഷ്യ ഇ​​​പ്പോ​​​ഴും ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ വി​​​ത​​​ര​​​ണ​​​ക്കാരാണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ക്ക് 30 ദി​​​വ​​​സ​​​ത്തേ​​​ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​റാ​​​ൻ -യു​​​എ​​​സ്- ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം കാ​​​ര​​​ണം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യു​​​ള്ള ച​​​ര​​​ക്കു​​​നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഏ​​​റ്റ​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത വി​​​ല വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഏ​​​തൊ​​​രു സ്രോ​​​ത​​​സി​​​ൽ​​​നി​​​ന്നും ഇ​​​ന്ത്യ ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​ത് തു​​​ട​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ൽ റൂ​​​ട്ടി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പി​​​രി​​​മു​​​റു​​​ക്ക​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ന്ത്യ​​​യു​​​ടെ ഊ​​​ർ​​​ജ വി​​​ത​​​ര​​​ണം സു​​​ര​​​ക്ഷി​​​ത​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഒ​​​ന്നി​​​ല​​​ധി​​​കം ബ​​​ദ​​​ൽ വി​​​ത​​​ര​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​ന്ത്യ എ​​​ണ്ണസ്രോ​​​ത​​​സു​​​ക​​​ളെ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​രി​​​ച്ചു.

നി​​​ല​​​വി​​​ൽ 27 മു​​​ത​​​ൽ 40 വ​​​രെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​ണ്ട്. ദേ​​​ശീ​​​യ താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി ഏ​​​റ്റ​​​വും മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത നി​​​ര​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട​​​ത്തു​​​നി​​​ന്ന് ഇ​​​ന്ത്യ എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​വെ​​​ന്നും കേ​​​ന്ദ്രം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

 ഏ​​​ഴ്-എട്ട് ആ​​​ഴ്ച​​​യിലേക്ക് എ​​​ണ്ണ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്

 ഹ്ര​​​സ്വ​​​കാ​​​ല ത​​​ട​​​സ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ 250 ദ​​​ശ​​​ല​​​ക്ഷം ബാ​​​ര​​​ലി​​​ല​​​ധി​​​കം അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ​​​യും പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​ന്ത്യ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഏ​​​ഴോ എ​​​ട്ടോ ആ​​​ഴ്ച​​​ത്തെ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ ബ​​​ഫ​​​ർ സ്റ്റോ​​​ക്കാ​​​ണി​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം എ​​​ണ്ണശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശേ​​​ഷി പ്ര​​​തി​​​വ​​​ർ​​​ഷം 258 ദ​​​ശ​​​ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ണ്‍ ആ​​​ണെ​​​ന്നും ഇ​​​തു നി​​​ല​​​വി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ക​​​ത​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, ഗാ​​​ർ​​​ഹി​​​ക-പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ വി​​​ല രാ​​​ജ്യ​​​ത്താ​​​കെ ഇ​​​ന്ന​​​ലെ ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് വി​​​പ​​​ണി​​​യി​​​ൽ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തി. ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ എ​​​ൽ​​​പി​​​ജി വാ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ.

ഇ​​​ന്ത്യ​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നാ​​​ണു വാ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഡാ​​​റ്റാ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​പ്ല​​​ർ പ​​​റ​​​യു​​​ന്നു.

 

Latest News

Corehub Up